ദുബായിലെ ജുമേറ ലേയ്ക് ടവറിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് ഒടുവിൽ പരിഹാരമാവുകയാണ്.വ്യാപാര സംരംഭങ്ങൾക്ക് പേരുകേട്ട ജുമേറയിൽ ഏകദേശം ഇരുപതിനായിരത്തോളം പാർക്കിംഗ് ലോട്ടുകൾ നിർമ്മിക്കാനാണ് തീരുമാനം. ഏകീകൃത ട്രാഫിക് സംവിധാനത്തെ ലക്ഷ്യം വെച്ചുകൊണ്ടും അതേസമയം എമിറേറ്റിലെ ജനകീയ ട്രാൻസിറ്റ് സിസ്റ്റങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നെ ഉദ്ദേശത്തോടെയുമാണ് ഇത്തരമൊരു സംരഭം. ജുമേറയിലെ സന്ദർശകർക്ക് ഏറ്റവും മികച്ച പാർക്കിംഗ് സൗകര്യമൊരുക്കുന്നതിലൂടെ പാർക്കിംഗ് ലോട്ടുകളുടെ കാര്യത്തിലും ഇതൊരു റെക്കോർഡായി മാറാം.റോഡ് ട്രാൻസ്‌പോർട് അതോറിറ്റിയും ഡി എം സി സിയും ഒന്നുചേർന്നാണ് കരാർ നടപ്പിലാക്കുന്നത്.രണ്ട് ഘട്ടങ്ങളിലായാവും ഈ പദ്ധതി പൂർത്തിയാക്കുക.ഈ വർഷം (2017) പ്രവർത്തനക്ഷമമാവുന്ന ആദ്യ ഘട്ടത്തിൽ 1936 പാർക്കിംഗ് സ്ലോട്ടുകൾ , പ്രദേശത്തിന്റെ ആവശ്യാനുസരണം ദിശാസൂചികകൾ അടക്കം നിർമ്മിക്കും.രണ്ടാം ഘട്ടത്തിൽ 420 പാർക്കിംഗ് സ്ലോട്ടുകൾ നിർമ്മിക്കും.റസിഡൻഷ്യൽ പാർക്കിങ് അനുവദിച്ചതിനാൽ സീസൺ പാർക്കിങ് പെർമിറ്റുകൾ ഇല്ല.
Post Your Comments