ബെംഗളൂരു: കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഇന്ദിരാ കാന്റീനുകളില്‍ ആവശ്യത്തിന് ഭക്ഷണമില്ലെന്ന് പരാതി ഉയരുന്നു. ഭക്ഷണത്തിന്റെ അളവില്‍ കുറവുണ്ടാകുന്നതായും പല കാന്റീനുകളിലും വൃത്തിയില്ലെന്നും പരാതിയുണ്ട്. ബെംഗളൂരു നഗരത്തില്‍ 134 കാന്റീനുകളാണുള്ളത്. 12 അടുക്കളകളില്‍ നിന്നാണ് ഇവിടേക്ക് ഭക്ഷണം എത്തിക്കുന്നത്. ഇത്രയും കാന്റീനുകളിലേക്ക് ആവശ്യമായ ഭക്ഷണം പാകംചെയ്യാന്‍ ഈ അടുക്കളകളില്‍ സൗകര്യമില്ലെന്നതാണ് വാസ്തവം.
നവംബര്‍ മാസത്തോടെ 62 കാന്റീനുകളും 15 അടുക്കളകളും തുറക്കാനാണ് ബെംഗളൂരു കോര്‍പ്പറേഷന്റെ പദ്ധതി. ഇതോടെ കാന്റീനുകളിലെ ഭക്ഷണവിതരണം സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദിവസവും ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. രാവിലെ ഏഴരമുതല്‍ 10.30 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുവരെയും രാത്രി ഏഴര മുതല്‍ ഒമ്പതുവരെയുമാണ് ഭക്ഷണം ലഭിക്കുക. പ്രഭാത ഭക്ഷണത്തിന് അഞ്ചുരൂപയും ഉച്ചയ്ക്കും രാത്രിയും പത്തുരൂപയുമാണ് ഇന്ദിരാ കാന്റീനുകളിലെ ഭക്ഷണത്തിന്റെ വില.
Post Your Comments