Latest NewsNewsIndia

വയറുവേദനയുള്ള കുട്ടിയെ മന്ത്രവാദി ചികിൽസിച്ചു: മരിച്ച കുട്ടി പുനർജ്ജനിക്കുമെന്നു കരുതി 3 ദിവസം ബന്ധുക്കളുടെ കാത്തിരുപ്പ്

റാഞ്ചി: വയറു വേദന അസഹ്യമായ കൗമാരക്കാരനെ ബന്ധുക്കൾ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചു. ഇയാള്‍ ഒരു ഏലസ് ജപിച്ചു നല്‍കുകയും ചെയ്തു. കുട്ടിയില്‍ ബാധ കയറിയതാണ് വയറുവേദനയുടെ കാരണമെന്ന് ബന്ധുക്കളെ മന്ത്രവാദി പറഞ്ഞു ബോധിപ്പിച്ചു. എന്നാല്‍ ആരോഗ്യ നില വഷളായ കുട്ടി വ്യാഴാഴ്ചയോടെ മരണത്തിന് കീഴടങ്ങി.

കുട്ടി മൂന്നാംനാള്‍ പുനര്‍ജനിക്കുമെന്ന് മന്ത്രവാദി വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. തുടർന്ന് ബന്ധുക്കൾ കൗമാരക്കാരന്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച്‌ ആരുമറിയാതെ മകന്റെ മൃതദേഹം വീട്ടില്‍ മൂന്നു നാൾ സൂക്ഷിച്ചു. ഒടുവില്‍ ഗ്രാമമുഖ്യന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായത്. കുട്ടിയുടെ മുത്തശ്ശി ആയിരുന്നു കുട്ടിക്ക് ചികിത്സ നൽകാതെ മന്ത്രവാദിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button