കൂത്തുപറമ്പ്: സംസ്ഥാനത്ത് ആർഎസ്എസ് കാര്യാലയത്തിനുനേരേ ബോംബ് എറിഞ്ഞു. തൊക്കിലങ്ങാടിയിലാണ് സംഭവം നടന്നത്. ഇന്നു വെെകിട്ട് നാലോടെയായിരുന്നു ബോംബേറ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ബോംബ് ആക്രമണത്തിൽ കാര്യാലയത്തിനു മുമ്പിലുള്ള ഇരിപ്പിടം നശിച്ചു. ഇതിനു പുറമെ ഈ കാര്യാലയത്തിലെ ജനൽച്ചില്ലുകളും ആക്രമി സംഘം നശിപ്പിച്ചു. ഇതിനു പിന്നിൽ സിപിഎമ്മാണെന്നു ആർഎസ്എസ് നേതൃത്വം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments