പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പെരിന്തല്‍മണ്ണയിൽ പൂപ്പലത്തുവച്ച്, ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നോട്ടുകളാണ് ഇത് കൂടാതെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി സെയ്തലവി (49), കൊണ്ടോട്ടി സ്വദേശി റിഷാദ് (36), പാണ്ടിക്കാട് തച്ചിങ്ങനാടം നല്ലൂര് സ്വദേശി മൊയ്തീന് (52), കൊണ്ടോട്ടി കുഴിമണ്ണ തൈക്കുന്നത്ത് റഷീദ് (45) എന്നിവരെ അറസ്റ്റ് ചെയ്തു.
2.20 കോടി രൂപ വരുന്ന ആയിരത്തിന്റെ 8700 നോട്ടുകളും അഞ്ഞൂറിന്റെ 26,600 നോട്ടുകളുമാണ് സംഘം പിടികൂടിയത്. ഇത് കൂടാതെ വിവിധ ഇടപാടുകള്‍ നടത്തുന്നതിനിടെ എട്ടു സംഘങ്ങളില്‍ നിന്നായി 15 കോടിയുടെ നിരോധിത നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവുമായി ന്ഹാന്ധപ്പെട്ടു മൊത്തം 26 പേരാണ് അറസ്റ്റിലായത്.
Post Your Comments