Latest NewsNewsIndia

കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമായി മാറിയെന്ന് യോഗി ആദിത്യനാഥ്

ഷിംല: കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയുടെ പര്യായമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും തന്നെ ചെയ്തിട്ടില്ല .രാജ്യത്തിന് കോണ്‍ഗ്രസ് ഇന്ന് ഒരു ബാധ്യതയായി മാറിയെന്നും ഇതില്‍ നിന്ന് രക്ഷനേടാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാഫിയ രാജിനെ പ്രോത്സാഹിപ്പിക്കുകയാണ്.സംസ്ഥാനത്തിന്റെ ചികിത്സാ സംവിധാനങ്ങളോ, കൃഷിയോ, വ്യവസായമോ വികസിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യറായിട്ടില്ല. ഇത്തരത്തിലുള്ള മാഫിയ രാജ് അവസാനിപ്പിക്കാന്‍ ആദ്യം സംസ്ഥാനത്ത് നിന്നും കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയുകയാണ് വേണ്ടത്. ഹിമാചലിലെ പോരാട്ടത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇതിനോടകം തന്നെ പിന്നിലായി കഴിഞ്ഞുവെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button