Latest NewsNewsIndia

വൈദ്യുതി വാഹനങ്ങൾ; കേരളത്തിന് കേന്ദ്രസഹായം

ന്യൂഡൽഹി: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വാങ്ങാൻ രാജ്യത്ത് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾക്ക് കേന്ദ്രം 105 കോടി രൂപ വീതം ധനസഹായം നൽകും. പദ്ധതിയുടെ പ്രയോജനം
കേരളത്തിൽ കൊച്ചി ഉൾപ്പെടെ ആറു നഗരങ്ങൾക്കു ലഭിച്ചേക്കും.

ധനസഹായം ലഭിക്കുന്നത് ഘന വ്യവസായ മന്ത്രാലയത്തിന്റെ ‘ഫെയിം ഇന്ത്യ’ പദ്ധതിക്കു കീഴിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസുകൾ, കാറുകൾ, മുച്ചക്രവാഹനങ്ങൾ എന്നിവ വാങ്ങുന്നതിനാണ്. പണം നൽകുന്നത് നഗരത്തിലെ ജനസംഖ്യ, മലിനീകരണത്തിന്റെ തോത്, വാഹനപ്പെരുപ്പം, സ്വച്ഛത അഭിയാൻ റാങ്കിങ് തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും.

മന്ത്രാലയ വൃത്തങ്ങൾ നഗരത്തിനു ലഭിക്കുന്ന തുകയ്ക്കു പുറമേ, ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാൻ 15 കോടി വേറെ നൽകുമെന്നു അറിയിച്ചു. ഒരുനഗരത്തിൽ പരാമവധി 100 ബസുകൾക്കു നടപ്പു സാമ്പത്തിക വർഷത്തിൽ പണം നൽകും. ഈ ബസുകൾ പൊതു ഗതാഗത സംവിധാനത്തിനായി ഉപയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button