Latest NewsIndiaNews

തന്റെ മുന്നിലേക്ക് വരുന്ന ജീപ്പിനു മുന്നില്‍ പേടി കൂടാതെ യുവാവ് കാരണം ഇതാണ്

മിക്ക ദിവസവും ഗതാഗത നിയമ ലംഘനം കാണുന്നവരാണ് നമ്മള്‍. പക്ഷേ ഇത്തരം കാര്യത്തില്‍ പ്രതികരിക്കാതെ യാത്ര തുടരുന്നവരാണ് നമ്മളില്‍ അധികവും. പക്ഷേ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒരു യുവാവ് ഗതാഗത നിയമ ലംഘനത്തിനു എതിരെ നടത്തിയ പ്രതികരണം തരംഗമായി മാറുകയാണ്. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായ വീഡിയോയിലെ താരം. യുവാവ് വണ്‍വേ തെറ്റിച്ചു റോങ് സൈഡിലൂടെ വന്ന ജീപ്പിനു എതിരെയാണ് പ്രതികരിച്ചത്. ഈ ജീപ്പിനു മുന്നില്‍ യുവാവ് ബൈക്കുമായി നിന്നു. ജീപ്പ് യുവാവിനെ പേടിപ്പിച്ച് ബൈക്ക് മാറ്റാനായി മുന്നിലേക്കെടുക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. പക്ഷേ യുവാവ് അവിടെ നിര്‍ഭയനായി ഉറച്ചു നിന്നു.

സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. ജീപ്പ് ഡ്രൈവര്‍ യുവാവിനെ മര്‍ദിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. പക്ഷേ എന്നിട്ടും മാറാതെ നില്‍ക്കുന്ന യുവാവിന്റെ ധീരതയുടെ മുന്നില്‍ ജീപ്പ് ഡ്രൈവര്‍ പരാജയം സമ്മതിച്ചു. ജീപ്പ് പുറകോട്ട് എടുത്താണ് പിന്നീട് ഡ്രൈവര്‍ മടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button