തിരുവനന്തപുരം: കെഎസ്ആർടിസി വാടകയ്ക്കെടുത്തു അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്കാനിയ ബസുകളുടെ നഷ്ടം രണ്ടു ലക്ഷം രൂപ കവിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടത്തിയ 12 ഷെഡ്യൂളുകളിലൂടെ 2,04629 രൂപയുടെ നഷ്ടമാണുണ്ടായത്.ആദ്യ ദിനത്തിലെ ഷെഡ്യൂളുകൾ 96,883 രൂപയുടെ നഷ്ടമുണ്ടാക്കിയപ്പോൾ രണ്ടാം ദിത്തിലെ ഷെഡ്യൂളുകൾ 62,259 രൂപയുടെയും മൂന്നാം ദിനത്തിലെ ഷെഡ്യൂളുകൾ 45,487 രൂപയുടെ നഷ്ടവുമാണുണ്ടാക്കിയത്.
1575 കിലോമീറ്ററായിരുന്നു യാത്ര. ഇതിൽ 36,225 രൂപ വാടകയായി സ്കാനിയ കമ്പനിക്കു നൽകണം. ഒരു ലിറ്റർ ഡീസലിന് രണ്ടു കിലോമീറ്ററാണ് സ്കാനിയ ബസുകളുടെ ഇന്ധനക്ഷമത. ഇതുപ്രകാരം 50,400 രൂപയുടെ ഡീസൽ വേണ്ടിവന്നു. ബംഗളുരു സർവീസ് അഞ്ചു ഡ്യൂട്ടിയായി പരിഗണിക്കുമ്പോൾ കണ്ടക്ടറുടെ ശമ്പളം 5000 രൂപ. ആകെ ചെലവാകുന്നത് 91,625 രൂപ. ലഭിച്ച കളക്ഷനാകട്ടെ 81,346 രൂപ മാത്രം. നഷ്ടം 10,279 രൂപ.
എന്നാൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനുള്ള ബംഗളൂരു ഷെഡ്യൂൾ 10,984 രൂപയുടെ ലാഭമുണ്ടാക്കി. ദിവസവും ബംഗളൂരുവിലേക്ക് മൂന്ന് സർവീസുകളും മൂകാംബികയിലേക്ക് ഒരു സർവീസുമാണ് വാടക സ്കാനിയ ബസുകൾ ഇപ്പോൾ നടത്തുന്നത്.
Post Your Comments