Latest NewsNewsIndia

വിറ്റ കാര്‍ മോഷടിച്ചതിനു യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് അമ്പരന്നു

ന്യൂഡല്‍ഹി: വിറ്റ കാര്‍ മോഷടിച്ചതിനു യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് അമ്പരന്നു. യുവാവ് കാര്‍ വിറ്റത് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയായിരുന്നു. 13 ലക്ഷം രൂപ കൊടുത്ത വാങ്ങിയ ഔഡി കാറാണ് ഇദ്ദേഹം വിറ്റത്. ഈ കാര്‍ പിന്നീട് ഇയാള്‍ തന്നെ മോഷ്ടിച്ചു. ഹരിയാന ജാജ്ജര്‍ സ്വദേശി അമിത് കുമാറാണ് വിറ്റ കാര്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതി. ഇദ്ദേഹത്ത പോലീസ് പിടികൂടി. കാര്‍ പ്രതി മോഷ്ടിച്ചത് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചായായിരുന്നു.

അമിത് കുമാര്‍ ഹരിയാനയില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്ത വരുന്ന അവസരത്തില്‍ 2013 ല്‍ വിവാഹതിനായി. ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രശ്ങ്ങള്‍ നേരിടുന്ന സമയമായിരുന്നു ഇത്. ഇതേ തുടര്‍ന്ന വീട്ടില്‍ ഭാര്യയുമായി കലഹം പതിവായി. അമിത് കുമാര്‍ ചില ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയാണെന്നു ഈ സമയത്താണ് ഭാര്യ അറിഞ്ഞത്. ഇതോടെ ഭാര്യ വിവാഹമോചന നോട്ടീസ് അയച്ചു.

വാതുവെയ്പ്പ്, റിയല്‍ എസേറ്റ് എന്നി വഴി ലഭിച്ച 20 ലക്ഷം രൂപയിലെ 13 ലക്ഷം രൂപ മുടക്കി അമിത് ഔഡി കാര്‍ സ്വന്തമാക്കി. 2013 ലാണ് അമിത് കാര്‍ വാങ്ങിയത്. പക്ഷേ പിന്നീട് വാതുവെയ്പ്പ് സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചു. ഇത് മറികടക്കനായി ഇയാള്‍ കാര്‍ വിറ്റു. പക്ഷേ വിറ്റ കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ അമിത് രഹസ്യമായി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഭൂമി വില്‍ക്കാനായി വ്യാജരേഖ നിര്‍മിച്ച സംഭവത്തില്‍ ഇയാളെ പോലീസ് പിടികൂടി. ഇതിനു ശേഷം എട്ടു മാസം ജയലില്‍ കഴിഞ്ഞു. അതിനു ശേഷം പുറത്തിറങ്ങിയ അമിത് കാര്‍ മോഷ്ടിച്ചു. തനിക്ക് തനിക്ക് ഒന്നും നഷ്ടപ്പെട്ടില്ലെന്ന് മുന്‍ ഭാര്യയെ ബോധിപ്പിക്കാന്‍ വേണ്ടിയാണ് ഇതു ചെയ്തത് പ്രതി പോലീസിനെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button