പ്രമുഖ കമ്പനിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വലിയ പ്രചാരണമില്ലാതെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ എത്തുന്നു. ഇന്നു അര്‍ധരാത്രിയിലാണ് ഫിന്നിഷ് കമ്പനിയായ നോക്കിയ തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുന്നത്. എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 5, 3ജിബി റാം വേരിയന്റാണ് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു എത്തുന്നത്. 13,499 രൂപയാണ് ഇതിനു ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില.
ഈ മാസം 14നു ഇതു റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും. ഫോണിനു മാറ്റ് ബ്ലാക്ക്, ടെമ്‌ബേഡ് ബ്ലൂ എന്നീ നിറങ്ങളാനുള്ളത്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 5.2 ഇഞ്ച് 720പി എച്ചഡി ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ് 3, സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസര്‍, 3ജിബി റാം, 3000 എംഎഎച്ച് ബാറ്ററി, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ നോക്കിയ 5 ല്‍ ലഭ്യമാണ്. നോക്കി 3 ജിബി വേരിയന്റിനു നോക്കിയ 5മായി നോക്കുമ്പോള്‍ റാം വ്യത്യാസം മാത്രമേ ഉള്ളൂ. 13എംപി പിന്‍ക്യാമറയും, 8എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടാണ് ഒഎസ്.
Post Your Comments