Latest NewsNewsIndia

കൌമാരക്കാരായ  കുട്ടികളുടെ സ്വകാര്യാവയവത്തിൽ സിഗരറ്റ് കൊണ്ട് കുത്തി; മുളക് പൊടി വിതറി വീഡിയോ പ്രചരിപ്പിച്ചു : കുട്ടികൾ ആശുപത്രിയിൽ

ന്യൂഡല്‍ഹി: 13,15 വയസുള്ള കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച 10 പേർ അറസ്റ്റിൽ. മോഷണ കുറ്റം ആരോപിച്ചു പിടികൂടിയ കുട്ടികളുടെ രഹസ്യഭാഗത്ത് സിഗററ്റ് കൊണ്ട് കുത്തുകയും മുളകുപൊടിയിടുകയും ചെയ്‌തു. കൂടാതെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളുല്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളിലൊരാളായ കന്‍വാര്‍ സിങ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുട്ടികളെ പീഡിപ്പിച്ചത്.

ഇവരെ ബെല്‍റ്റ് ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കൂട്ടികാരെ വിളിച്ചു വരുത്തി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു ഒക്ടോബര്‍ 26ന് ഡല്‍ഹിയിലെ രോഹിണിയിലാണ് കുട്ടികള്‍ പീഡനത്തിനിരയായത്. എന്നാല്‍, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മാതാപിതാക്കള്‍ പരാതി നല്‍കി.

പ്രതികള്‍ കുട്ടികളുടെ രഹസ്യ ഭാഗങ്ങളില്‍ പെട്രോള്‍ ഒഴിക്കുകയും സിഗരറ്റ് ഉപയോഗിച്ച്‌ കുത്തുകയും മുളക് പൊടി ഇടുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.ഇവര്‍ക്കെതിരെ പ്രകൃതി വിരുദ്ധ ലൈംഗികയ്ക്കും പോക്സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ് കുട്ടികള്‍ രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button