കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസ്യം സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അധ്യാപികമാരുടെ ക്രൂര പീഡനങ്ങളെ വ്യക്തമാക്കി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട്. പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്നും പ്രോസിക്യുഷന്‍ പറഞ്ഞു. അധ്യാപികര്‍ പെണ്‍കുട്ടിയോട് പെരുമാറിയത് ക്രൂരമായാണ്.
ഉച്ചഭക്ഷണം കഴിക്കാനിരുന്ന ഗൗരിയെ അധ്യാപികമാര്‍ എട്ടാം ക്ലാസിലെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ശാസിച്ചു. പോകുന്നവഴിക്കും തിരിച്ചുവരുന്ന വഴിക്കും ശാസന തുടര്‍ന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമാണ്. അധ്യാപികമാരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി.
ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് മരിച്ച ഗൗരി നേഹയുടെ പിതാവും ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് അറിയിച്ചിരുന്നു. അധ്യാപകരുടെ നടപടി വിദ്യാര്‍ത്ഥിനിയെ മാനസികമായി തളര്‍ത്തിയെന്നും ഈ സംഭവം നടന്ന് പത്തുമിനിറ്റിനുള്ളിലാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നു വ്യക്തമാണെന്നും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments