ന്യൂഡല്‍ഹി: ചൈനയില്‍ നിര്‍മിച്ച ഫോണുകള്‍ എടുക്കുന്ന സെല്‍ഫിയുടെ പ്രയോജനം ചൈനയ്ക്കാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു വഴി ചൈനയില്‍ തൊഴിലവസരം വര്‍ധിക്കും. അവിടുത്തെ യുവാക്കള്‍ക്കു ജോലി കിട്ടും. പക്ഷേ രാജ്യത്തെ യുവാക്കള്‍ക്കു ഇതു കൊണ്ട് പ്രയോജനം ഒന്നുമില്ല. ഇവിടെ തൊഴില്‍ രഹിതര്‍ വര്‍ധിക്കുകയാണ്. പക്ഷേ ചൈനയില്‍ ഉല്പാദന മേഖല ശകതിപ്പെടുന്നു. അവിടെ യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്നതിനു ഇതു കാരണമായി മാറുന്നു. ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞാണ് മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഇത് എവിടെയന്നും രാഹുല്‍ ആരാഞ്ഞു. ചരക്കു സേവന നികുതി കാരണം അനേകം ചെറുകിട കച്ചവടക്കാര്‍ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments