പൊതുസേവനത്തിന് കിട്ടുന്ന ശമ്പളം വെച്ചു നോക്കിയാല്‍ മന്ത്രിപ്പണി അടിമപ്പണിക്ക് തുല്യമാണെന്ന് ബ്രസീലിയന്‍ വനിതാ മന്ത്രി. മാസം 635 ഡോളര്‍ അടിസ്ഥാന ശമ്പളം കിട്ടുന്ന രാജ്യത്ത് തനിക്ക് മാസം കിട്ടുന്നത് വെറും 10,000 ഡോളര്‍ മാത്രമാണെന്നും ഇത് തനിക്ക് ചെരുപ്പ് വാങ്ങാനോ മേക്കപ്പിനോ പോലും തികയുന്നില്ലെന്നാണ് പ്രസിഡന്റ് മൈക്കല്‍ ടെമെറിന്റെ ക്യാബിനറ്റ് അംഗവും മാനവശേഷവി മന്ത്രിയുമായ ലൂയിസ് ലിന്‍ഡാ വലോയസിന്റെ വിവാദ പ്രസ്താവന.
മാസം 10,170 ഡോളര്‍ എന്നത് തന്റെ ജീവിതശൈലിക്ക് ഒട്ടും അനുയോജ്യമല്ല. ഒരു വിരമിച്ച ന്യായാധിപ എന്ന നിലയില്‍ വേണമെങ്കില്‍ ഉള്‍ക്കൊള്ളാമെങ്കിലും ഒരു സംസ്ഥാനമന്ത്രിയായി കഴിയാന്‍ അത് തികയുന്നില്ല. തനിക്ക് ഒരു പ്രാതിനിധ്യമുണ്ട്. അത് ആഡംബരമല്ല. ഏറ്റവും കുറഞ്ഞത് വില കൂടിയ വസ്ത്രങ്ങള്‍ വേണ്ടതുണ്ട്, മുടി ഉള്‍പ്പെടെയുള്ള മേക്കപ്പ്, സുഗന്ധ വസ്തുക്കള്‍, തുണികള്‍, ഷൂസുകള്‍, ഭക്ഷണം എന്നിവയെല്ലാം സ്ഥാനത്തിന് അനുയോജ്യം ആകേണ്ടതുണ്ടെന്ന് ഇവർ പറഞ്ഞു.
ഒരു റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് ഇവർ ഇത് വെളിപ്പെടുത്തിയത്. ടെമറിന്റെ ക്യാബിനറ്റിലെ അംഗമാണ് വലോയ്സ്.
Post Your Comments