ന്യൂഡല്‍ഹി: താന്‍ നടത്തിയ ഇടപാടുകെളല്ലാം നിയമപരമായിരുന്നുവെന്നും നികുതിവെട്ടിച്ചിട്ടില്ലെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ. പാര്‍ലമെന്റ് അംഗമാകുന്നതിന് മുൻപാണ് ഓമിഡയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നതെന്ന് മന്ത്രിവ്യക്തമാക്കി . ഇടപാടുകള്‍ നടത്തിയത് ഓമിഡയാറിന്റെ പ്രതിനിധി എന്ന നിലയിലാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി താന്‍ ആപ്പിള്‍ബൈയുമായി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ജയന്ത് സിന്‍ഹ വ്യക്തമാക്കി.
യു.എസ് കമ്പനി ഡി.ലൈറ്റ് ഡിസൈനിനു വേണ്ടിയാണ് ഒാമിഡയാര്‍ പ്രതിനിധിയായ താന്‍ ഇടപാടുകള്‍ നടത്തിയത്. പുറത്തുവന്നിരിക്കുന്ന പാരഡൈസ് പേപ്പറിലുള്ളത് ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളാണെന്നും അദ്ദേഹം അറിയിച്ചു.
2013 ലാണ് ഓമിഡയാര്‍ നെറ്റ് വര്‍ക്കില്‍ നിന്നും രാജിവെച്ചത്. 2012 ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര മന്ത്രിസഭയില്‍ ചേരുന്നതിന് മുമ്പ് ഡി.ലൈറ്റ് ബോര്‍ഡില്‍ നിന്നും രാജിവെക്കുകയും കമ്ബനിയുമായുള്ള വിധേയത്വം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങളാണ് പാരഡൈസ് പേപ്പറിലൂടെ പുറത്തായത്.180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ാം സ്ഥാനമാണ്.
Post Your Comments