Latest NewsKeralaUSA

ന്യൂയോര്‍ക്ക് കേരളാ സെന്ററിന്റെ 2017ലെ മാധ്യമ അവാര്‍ഡ് ജിൻസ് മോൻ പി സക്കറിയയ്ക്ക്

ന്യൂയോര്‍ക്ക് കേരളാ സെന്ററിന്റെ 2017ലെ മാധ്യമ അവാര്‍ഡ് അമേരിക്കയിലെ ന്യൂയോര്‍ക്ക്,ഫിലാഡെല്‍ഫിയ,ടെക്സസ്, കാനഡയിലെ ടോറാന്ടോ എന്നിവിടങ്ങളില്‍ നിന്നും പ്രസദ്ധീകരിക്കുന്ന ജയ്‌ ഹിന്ദ്‌ വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍ ജിൻസ് മോൻ പി സക്കറിയയ കരസ്ഥമാക്കി. ന്യൂയോര്‍ക്ക് ഫ്ലെഷിങ്ങിലെ വേള്‍ഡ്സ് ഫെയര്‍ മരീന റെസ്റ്റ്രന്റില്‍ ശനിയാഴ്ച്ച നടന്ന കേരള കള്‍ച്ചറല്‍ അസ്സോസിയഷന്റെ രജതജൂബിലി വാര്‍ഷിക സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. അതോടൊപ്പം തന്നെ ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ വ്യവസായി ദിലീപ് വര്‍ഗീസ്‌ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായി.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്സിലര്‍ ജനറല്‍ സന്ദീപ്‌ ചക്രവർത്തി മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ കേരള സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. എക്സീക്യുട്ടീവ് ഡയറക്റ്റര്‍ ഇ എം സ്റ്റീഫൻ അവാർഡ് നിർണായക സമിതി ചെയർമാൻ ഡോ തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു.

കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കയില്‍ മാധ്യമ രംഗത്ത് സജീവമായ ജിന്‍സ്മോന്‍ തൊടുപുഴ സ്വദേശിയാണ്.  ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സൗത്ത് ഏഷ്യന്‍ ടൈംസ്‌ പത്രത്തിന്റെ സിഇഓയും, അക്ഷരം,ഏഷ്യന്‍ ഇറ എന്നീ മാസികകളുടെ പ്രസാധകനും അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന ഇന്‍ഡോ- അമേരിക്കന്‍ പ്രസ്സ് ക്ലബ്‌ സ്ഥാപക ചെയര്‍മാനും നിലവില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഡയറക്റ്ററുമാണ് ജിൻസ് മോൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button