KeralaLatest NewsNews

തുടക്കത്തിൽതന്നെ നഷ്ടങ്ങളുമായി സ്‌കാനിയ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ എന്ന ആക്ഷേപങ്ങൾ തിരുത്താനാണ് സർക്കാർ സ്‌കാനിയ എന്ന പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് വാടക സ്കാനിയകൾ തുടക്കത്തിൽ തന്നെ നഷ്ടത്തിലായി. ബ​​​സു​​​ക​​​ളു​​​ടെ ന​​​ഷ്ടം ര​​​ണ്ടു ല​​​ക്ഷം രൂ​​പ ക​​​വി​​​ഞ്ഞു. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ 12 ഷെ​​​ഡ്യൂ​​​ളു​​​ക​​​ളി​​​ലൂ​​​ടെ 2,04629 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.ആ​​​ദ്യ ദി​​​ന​​​ത്തി​​​ലെ ഷെ​​​ഡ്യൂ​​​ളു​​​ക​​​ൾ 96,883 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ ര​​​ണ്ടാം ദി​​​ത്തി​​​ലെ ഷെ​​​ഡ്യൂ​​​ളു​​​ക​​​ൾ 62,259 രൂ​​​പ​​​യു​​​ടെ​​​യും മൂ​​​ന്നാം ദി​​​ന​​​ത്തി​​​ലെ ഷെ​​​ഡ്യൂ​​​ളു​​​ക​​​ൾ 45,487 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​വു​​​മാ​​​ണു​​​ണ്ടാ​​​ക്കി​​​യ​​​ത്.

1575 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു യാ​​​ത്ര. ഇ​​​തി​​​ൽ 36,225 രൂ​​​പ വാ​​​ട​​​ക​​​യാ​​​യി സ്കാ​​​നി​​​യ ക​​​മ്പ​​നി​​​ക്കു ന​​​ൽ​​​ക​​​ണം. ഒ​​​രു ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​​ന് ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളു​​​ടെ ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത. ഇ​​​തു​​​പ്ര​​​കാ​​​രം 50,400 രൂ​​​പ​​​യു​​​ടെ ഡീ​​​സ​​​ൽ വേ​​​ണ്ടി​​​വ​​​ന്നു. ബം​​​ഗ​​​ളു​​​രു സ​​​ർ​​​വീ​​​സ് അ​​​ഞ്ചു ഡ്യൂ​​​ട്ടി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​മ്പോ​​​ൾ ക​​​ണ്ട​​​ക്ട​​​റു​​​ടെ ശ​​​മ്പ​​​ളം 5000 രൂ​​​പ. ആ​​​കെ ചെ​​​ല​​​വാ​​​കു​​​ന്ന​​​ത് 91,625 രൂ​​​പ. ല​​​ഭി​​​ച്ച ക​​​ള​​​ക്‌​​​ഷ​​​നാ​​​ക​​​ട്ടെ 81,346 രൂ​​​പ മാ​​​ത്രം. ന​​​ഷ്ടം 10,279 രൂ​​​പ.

എ​​​ന്നാ​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു​​​ള്ള ബം​​​ഗ​​​ളൂ​​​രു ഷെ​​​ഡ്യൂ​​​ൾ 10,984 രൂ​​​പ​​​യു​​​ടെ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി. ദി​​​വ​​​സ​​​വും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് മൂ​​​ന്ന് സ​​​ർ​​​വീ​​​സു​​​ക​​​ളും മൂ​​​കാം​​​ബി​​​ക​​​യി​​​ലേ​​​ക്ക് ഒ​​​രു സ​​​ർ​​​വീ​​​സു​​​മാ​​​ണ് വാ​​​ട​​​ക സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button