Latest NewsIndiaNews

കുതിരപ്പുറത്തുനിന്ന് വീണ് ആറു വയസ്സുകാരിക്ക് മസ്തിഷ്ക മരണം

മുംബൈ: വിനോദയാത്രയ്ക്കെത്തിയ പെണ്‍കുട്ടിക്ക് കുതിരപ്പുറത്തുനിന്ന് വീണ് ആറു വയസ്സുകാരിക്ക് മസ്തിഷ്ക മരണം. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ കൂപറേജ് ഘോഷ ഗാര്‍ഡനിലാണ് സംഭവം. കുതിരപ്പുറത്തുനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഝാന്‍വി വൈകാതെ മസ്തിഷ്ക മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വൈകിട്ട് 4.15ന് നടന്ന സംഭവം പോലീസ് അറിയുന്നത് 6.30 ഓടെയാണ്. ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും തലയ്ക്കേറ്റ ഗുരുതര പരുക്ക് മരണത്തിലേക്ക് നയിക്കുകയായിരുന്നു.

തലയ്ക്കുള്ളില്‍ പരുക്കുണ്ടായിരുന്നുവെന്നും മൂക്കിലൂടെ രക്തം വാര്‍ന്നിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടി എങ്ങനെയാണ് കുതിരപ്പുറത്തുനിന്ന് വീണതെന്ന് ആര്‍ക്കും വ്യക്തമല്ല. നരിമാന്‍ പോയിന്റിലും മറൈന്‍ ഡ്രൈവറിലും കുതിര സവാരി പോലീസ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കൂപറേജ് ഗാര്‍ഡനില്‍ കുതിരസവാരി നടന്നിരുന്നു. ഞായറാഴ്ചകളില്‍ നിരവധി പേരാണ് ഇവിടെ കുതിര സവാരിക്കെത്തിയിരുന്നത്. മാതാപിതാക്കള്‍ക്കും സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഝാന്‍വി കുതിര സവാരിക്കെത്തിയത്. കുതിരയുടെ റൈഡര്‍ ആയ സോഹം ജയ്സാളി(30)നെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button