CricketLatest NewsSportsGulf

2022ലെ ഫിഫ ലോകകപ്പ് ; സുരക്ഷക്കായി വിദേശ പോലീസുകാരെ എത്തിക്കുമെന്ന് ഖത്തർ

ദോഹ ; 2022ൽ നടക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷ ഒരുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പോലീസുകാരെ എത്തിക്കുമെന്ന് ഖത്തർ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രീതിയിൽ ലോകകപ്പ് മത്സരം സംഘടിപ്പിക്കുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. 2016 യൂറോ കപ്പ് മത്സരത്തിനിടെ ഇംഗ്ലീഷ്, റഷ്യൻ ആരാധകർ തമ്മിലുണ്ടായ സംഘർഷം ഭാവിയിൽ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് സുരക്ഷാ കൂടുതൽ ശക്തമാക്കുന്നതെന്ന് ലോകകപ്പ് ടൂർണമെന്റിനെ ഉദ്ധരിച്ച് സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്റ് ലെഗസി ഡപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ മേജർ അലി മുഹമ്മദ് അൽ അലി പറഞ്ഞു.

ലോകകപ്പിനെ വരവേൽക്കാൻ പത്തുവർഷം കൊണ്ട് തയാറെടുപ്പ് നടത്തുന്ന ഒരേ ഒരു രാജ്യമാണ് ഖത്തർ. കൂടാതെ ഞങ്ങൾ ദേശീയ, പ്രാദേശിക, അന്താരാഷ്ട്ര സംഘടനകൾ, രാജ്യങ്ങൾ, ഏജൻസികൾ എന്നിവരോടൊപ്പം പ്രവർത്തിക്കുന്നു. മധ്യേഷ്യയിൽ നടക്കുന്ന ആദ്യ ലോകകപ്പ് കാണാൻ 1.3 ദശലക്ഷം ആരാധകർ ഖത്തറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ലോകകപ്പിലെ സുരക്ഷക്കായി അന്താരാഷ്ട്ര പൊലീസുകാർ സഹായിക്കാൻ തയ്യാറാണെന്നും അൽ അലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button