Latest NewsCricketNewsSports

ധോണിയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു : കോഹ്ലി

ന്യൂഡല്‍ഹി: മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. പക്ഷേ താനും ധോണിയും തമ്മിലുള്ള അഗാധമായ സൗഹൃദം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. പലരും ഇതിനു വേണ്ടി കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതു ഞാനും ധോണിയും അവഗണിക്കുകയാണ്. കോഹ്ലി ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഥകള്‍ പ്രചരിപ്പിച്ചവര്‍ ഞങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ അതിശയിക്കും. എന്തു കൊണ്ട് ഇവരുടെ സൗഹൃദം തകര്‍ന്നില്ല. ഇതു കാണുന്ന ഞാനും ധോണിയും ചിരിക്കുമെന്നും കോഹ്ലി വെളിപ്പെടുത്തി.

താനും ധോണിയും തമ്മില്‍ ഗാന്ധമായ സൗഹൃദം പുതിയ നായകനായി താന്‍ എത്തിയിട്ടും ടീം വിജയം തുടരുന്നതിന്റെ രഹസ്യം. മുമ്പ് ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിയുള്ള തലച്ചോറിന്റെ ഉടമയാണ് ധോണിയെന്നു കോഹ്ലി പറഞ്ഞിരുന്നു.

 

 

shortlink

Post Your Comments


Back to top button