Latest NewsNewsGulf

സൗദി രാജകുമാരന്മാരുടെ കൂട്ട അറസ്റ്റ്: പിടിയിലായവരില്‍ ശതകോടീശ്വരന്‍ അല്‍വലീദ് രാജകുമാരനും

ദുബായ്•11 രാജകുമാരന്മാര്‍, 4 മന്ത്രിമാര്‍ 10 മുന്‍മന്ത്രിമാര്‍ എന്നിവരാണ് സൗദി കിരീടാവകാശി മൊഹമ്മദ്‌ ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതി വിരുദ്ധ സമിതിയുടെ പിടിയിലായതെന്ന് അല്‍-അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.ശതകോടീശ്വരന്‍ അല്‍വലീദ് രാജകുമാരനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു

പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റിലായവരില്‍ ചിലരുടെ പേരുകള്‍ വെളിപ്പെടുത്തി. അവര്‍ ഇവരാണ്..

1. പ്രിന്‍സ് വലീദ് ബിന്‍ തലാല്‍, കിംഗ്ഡം ഹോള്‍ഡിംഗ് ചെയര്‍മാന്‍.

2. പ്രിന്‍സ് മിതേബ് ബിന്‍ അബ്ദുള്ള, നാഷണല്‍ ഗാര്‍ഡ് മന്ത്രി

3. പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുള്ള, റിയാദ് പ്രവിശ്യ മുന്‍ ഗവര്‍ണര്‍

4. ഖാലിദ്‌ അല്‍-തുവൈജിരി, റോയല്‍ കോര്‍ട്ട് മുന്‍ മേധാവി

5. അദേല്‍ ഫക്കെ, സമ്പദ്‌ഘടന-ആസൂത്രണ മന്ത്രി

6. ഇബ്രാഹിം അല്‍-അഷ്‌റഫ്‌, മുന്‍ ധനകാര്യ മന്ത്രി

7. അബ്ദുള്ള അല്‍-സുല്‍ത്താന്‍, സൗദി നാവികസേന കമാന്‍ഡര്‍

8. ബക്ര്‍ ബിന്‍ ലാദന്‍, സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍

9. മൊഹമ്മദ്‌ അല്‍-തബൈഷി, റോയല്‍ കോര്‍ട്ട് മുന്‍ പ്രൊട്ടോക്കോള്‍ തലവന്‍

10 അമര്‍ അല്‍-ദബ്ബഘ്, സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുന്‍ ഗവര്‍ണര്‍

11. അല്‍വലീദ് അല്‍-ഇബ്രാഹിം, എം.ബി.സി ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ഉടമ.

12. ഖാലിദ്‌ അല്‍-മുല്‍ഹൈം, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍

13. സൗദ് അല്‍-ദവീഷ്, സൗദി ടെലികോം മുന്‍ ചീഫ് എക്സിക്യുട്ടീവ്‌

14. പ്രിന്‍സ് തുര്‍ക്കി ബിന്‍ നാസര്‍, കാലാവസ്ഥാ പാരിസ്ഥിതിക പ്രസിഡന്‍സി മുന്‍ മേധാവി

15. പ്രിന്‍സ് ഫഹദ് ബിന്‍ അബ്ദുള്ള ബിന്‍ മൊഹമ്മദ്‌ അല്‍-സൌദ്‌, മുന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രി

16. സലെഹ് കമേല്‍, ബിസിനസുകാരന്‍

17. മൊഹമ്മദ്‌ അല്‍-അമൗദി, ബിസിനസുകാരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button