ധര്‍മശാല: പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നിരവധി വാഗ്ദാനങ്ങളാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ക്ക് മോദി നല്‍കിയത്. ഇവയില്‍ ഒന്നും പോലും പാലിക്കാന് മോദി തയാറായിട്ടില്ല. ജനങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത് അന്നു നല്‍കിയ വാഗ്ദാനങ്ങളുടെ കാര്യം എന്തായി എന്നാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
പ്രധാനമന്ത്രി ഇവിടുത്തെ ആപ്പിള്‍ കര്‍ഷരെ സഹായിക്കാനായി ആപ്പിളിന്റെ ഇറക്കുമതി ചുങ്കം വലിയ തോതില്‍ വര്‍ധിപ്പിക്കുമെന്നു പണ്ട് വാഗ്ദാനം നല്‍കി. പക്ഷേ പിന്നീട് കണ്ടത് അധികാരത്തില്‍ എത്തിയ മോദി മൂന്ന് ലക്ഷം ടണ്ണിലധിക്കം ആപ്പിളാണ് ഇറക്കുമതി ചെയ്തത്. അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും ന്യൂസിലാന്‍ഡില്‍നിന്നും ഇവ രാജ്യത്തു കൊണ്ടു വരുന്നത്. ഇതു കൂടാതെ ഹിമാചല്‍പ്രദേശിലെ വിനോദസഞ്ചാരത്തിനു വേണ്ട സഹായം ചെയുമെന്നു പറഞ്ഞു. പക്ഷേ ഹിമാചല്‍ പ്രദേശിലെ ടൂറിസം വികസനത്തിനു പദ്ധതികള്‍ ഒന്നും ആരംഭിച്ചില്ല. കേന്ദ്രം യാതൊരു സാമ്പത്തിക സഹായവും നല്‍കിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
Post Your Comments