മുംബൈ: മമതയെ വാനോളം പുകഴ്ത്തി ശിവസേന മുഖപത്രം. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസ. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയല്‍ ബംഗാളില്‍ ഇടതുപാര്‍ട്ടികളെ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന പുലിയാണ് മമതയെന്നാണ് പ്രശംസിക്കുന്നത്.
എഡിറ്റോറിയലില്‍ ഉദ്ധവ് താക്കറെയുമായി മമതയ്ക്കുള്ള സൗഹൃദവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇടതുപാര്‍ട്ടികളെ ഒറ്റയ്ക്ക് നേരിട്ട് ബംഗാള്‍ പിടിച്ച മമത ഒരു പുലിയാണ്. തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ അവര്‍ക്ക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കുകയോ, വോട്ടിന് പണം നല്‍കുകയോ ചെയ്യേണ്ടി വന്നിട്ടില്ലെന്ന് സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
മമതയ്ക്കും ശിവസേനയ്ക്കും ഇടതുപാര്‍ട്ടികളോടുള്ള എതിര്‍പ്പിനെപ്പറ്റിയും പറയുന്നുണ്ട്. വ്യാവസായിക നഗരമായ മുംബൈയില്‍ ട്രേഡ് യൂണിയനുകള്‍ വേരുറപ്പിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ച ശിവസേന അരനൂറ്റാണ്ടിലേറെയായി ഇടതുപാര്‍ട്ടികളോട് അകല്‍ച്ച പാലിക്കുന്നവരാണ്.
Post Your Comments