
കൊച്ചി•നഗരത്തില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പെണ്‍വാണിഭ സംഘത്തിലെ നാലുപേരും ഇടപാടുകാരനായ ഒരു യുവാവുമാണ് പിടിയിലായത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇടുക്കി മറയൂര്‍ സ്വദേശി സെബിന്‍(30), ഇടുക്കി മുരിക്കാശേരി സ്വദേശി സജി വര്‍ഗീസ്(39), തൃശൂര്‍ ഇടവിലങ്ങ് സ്വദേശിനി മഞ്ജുഷ(36), ഇടുക്കി മറയൂര്‍ സ്വദേശിനി സജിത(32), ഇടപാടുകാരനായ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രമേശ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സിഐ, പാലാരിവട്ടം എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭാര്യാ ഭര്‍ത്താക്കന്മാരെന്ന വ്യാജേനയാണ് യുവതീയുവക്കാള്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്. ഫോണ്‍ മുഖേന ഇടപാട് ഉറപ്പിച്ച ശേഷമാണ് ആവശ്യക്കാര്‍ ഫ്‌ളാറ്റിലേക്കെത്തുന്നത്. മഞ്ജുഷ, സജിത എന്നിവരെ കൂടാതെ കോളേജ് വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ പണം നല്‍കി ഫ്‌ളാറ്റിലെത്തിച്ച് പലര്‍ക്കും കാഴ്ചവെക്കാറുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
മയക്കുമരുന്ന് വില്പനക്കാരായ കുട്ടികളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് പെണ്‍വാണിഭ സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ലഹരിമരുന്നിന് അടിമകളായ കുട്ടികളില്‍ മിക്കവരും പെണ്‍വാണിഭത്തിന് വേണ്ടി വന്‍തുക ചെലവഴിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ മഞ്ജുഷ നേരെത്തെയും പെണ്‍വാണിഭത്തിന് പിടിയിലായിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പെണ്‍വാണിഭത്തിനിറങ്ങിയത്.
Post Your Comments