Latest NewsNewsIndia

കൂടുതല്‍ വില്‍പ്പന നടത്താന്‍ വേണ്ടി മദ്യത്തിനു സ്ത്രീകളുടെ പേര് നല്‍കാന്‍ നിര്‍ദേശിച്ച മന്ത്രി വിവാദത്തില്‍

ചന്ദ്രാപൂര്‍: കൂടുതല്‍ വില്‍പ്പന നടത്താന്‍ വേണ്ടി മദ്യത്തിനു സ്ത്രീകളുടെ പേര് നല്‍കാന്‍ നിര്‍ദേശിച്ച മന്ത്രി വിവാദത്തില്‍ അകപ്പെട്ടു. മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് വിവാദ പരമാര്‍ശം നടത്തിയത്. മന്ത്രിയുടെ പരമാര്‍ശം സ്ത്രീവിരുദ്ധമാണെന്നു ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തക പരോമിത ഗോസ്വാമി പരാതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മദ്യ വില്‍പ്പന വര്‍ധിപ്പിക്കാനായി മദ്യത്തിനു സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ചന്ദ്രാപൂരില്‍ നടന്ന ചടങ്ങിലായിരുന്നു ഗിരീഷ് മഹാജന്റെ വിവാദ പരമാര്‍ശം. ആരും മഹരാജ എന്ന പേരുള്ള മദ്യം വാങ്ങുകയില്ല. പക്ഷേ അതിനു മഹാറാണി എന്ന് പേര് നല്‍കിയാല്‍ വില്‍പനയുടെ രഹസ്യം മനസിലാക്കാന്‍ സാധിക്കും. അതാണ്‌ വ്യത്യാസമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ പേരുകളായ ബോബി, ജൂലി എന്നിവ നല്‍കി കൊണ്ടാണ് മദ്യ വില്‍പന നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button