അംഗീകാരമില്ലാതെ ജനസേവന കേന്ദ്രങ്ങളെന്ന വ്യാജേന സംസ്ഥാനത്ത് ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി സംസ്ഥാന ഐ ടി മിഷൻ.തദ്ദേശ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ ഐ ടി മിഷൻ ഡയറക്ടർ ശ്രീറാം സാംബശിവ റാവുവാണ് ഇക്കാര്യം സൂചിപ്പിച്ചത്.ഇത്തരം സ്ഥാപനങ്ങളെ സൂക്ഷിക്കണമെന്നും ഇത്തരം സ്ഥാപനങ്ങൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ നൽകുന്ന സേവനങ്ങൾ ഗുണപരമല്ലെന്നും ഇത്തരം സ്ഥാപനങ്ങളെ സൂക്ഷിക്കണമെന്നും ഇത്തരം സ്ഥാപനങ്ങളിലൂടെ വരുന്ന അപേക്ഷകളിൽ തെറ്റുകൾ ഉള്ളതായി കാണുന്നുണ്ടെന്നും കൂടാതെ ഇവർ ജനങ്ങളിൽ നിന്നും കൂടുതൽ തുക ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തെ കത്തിൽ പറഞ്ഞു.അക്ഷയകേന്ദ്രങ്ങളിൽ സർക്കാർ സംവിധാനത്തിന്റെ നിരീക്ഷണത്തിലായതിനാൽ ജനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം ഉറപ്പിക്കാൻ കഴിയും.എന്നാൽ വ്യാജമായി നടന്നു വരുന്ന ഇത്തരം സ്ഥാപനങ്ങളിൽ യാതൊരു വിധ സുരക്ഷയും ഇല്ലാത്ത അവസ്ഥയാണ്.
Post Your Comments