ന്യൂഡൽഹി : ഇന്ത്യ എപ്പോഴും യുദ്ധ സജ്ജരാണെന്ന് ചൈനയ്ക്ക് ജനറൽ ബിപിൻ റാവത്തിന്റെ മറുപടി. തിരിച്ചടിക്കാനുള്ള ശേഷി വർധിപ്പിച്ച് യുദ്ധസജ്ജരാകാൻ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ഷി ചിൻപിങ് നൽകിയ നിർദേശത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ മിലിട്ടറി കമ്മിഷന്റെ അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് യുദ്ധ സജ്ജരായിരിക്കാൻ സായുധ സൈന്യത്തിന് ഷീ ചിൻ പിങ് നിർദേശം നൽകിയത്.
എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം,അതവരുടെ കടമയാണ്. ഞാനും എപ്പോഴും യുദ്ധ സജ്ജനായിരിക്കണം. സമാധാനകാലത്തും വെല്ലുവിളികളെ നേരിടാൻ നാം പരിശീലനം നേടിക്കൊണ്ടിരിക്കും. അതു പുതുമയുള്ള കാര്യമല്ലെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.
Post Your Comments