Life Style

ഈ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കരുത്; കാരണമിതാണ്

ചില ഭക്ഷണങ്ങള്‍ രാത്രിയിൽ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് തൈര്. എന്നാല്‍ രാത്രിയില്‍ തൈരും മോരും കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൂടാതെ ചുമ, കഫം, ജലദോഷം എന്നിവയ്ക്കും കാരണമാകും.

രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകും. വയറ്റില്‍ അസ്വസ്ഥതകളുണ്ടാകുന്നത് മൂലം ഉറക്കം ഇല്ലാതാകുകയും ചെയ്യും. ആപ്പിളും രാത്രിയിൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ആപ്പിളില്‍ ഓര്‍ഗാനിക് ആസിഡ് ധാരാളമുണ്ട്. ഇത് വയറ്റിലെ അസിഡിറ്റി നിരക്ക് ഉയര്‍ത്തും. ഇത് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button