കൊച്ചി: അടുത്ത നിയമസഭാ സമ്മേളന കാലത്ത് സിനിമാ മേഖലയെ സംബസിച്ച നിയമ നിർമ്മാണം ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലൻ. മന്ത്രി എ.കെ.ബാലന്റെ പരാമർശം കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു. ഈ മേഖലയിൽ വൈദ്യുതിയേക്കാൾ ഷോക്കേൽക്കുന്ന ചില നടപടികൾ ഉണ്ടെന്നും മന്ത്രി വിമർശിച്ചു.
വൈദ്യുതി വകുപ്പില്ല, പക്ഷേ വൈദ്യുതിയേക്കാൾ ഷോക്കേൽക്കുന്ന കാര്യങ്ങൾ സിനിമയിലുണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞപ്പോൾ വ്യക്തമായെന്നായിരുന്നു മന്ത്രി എ.കെ.ബാലന്റെ പ്രതികരണം. സംവിധായകൻ വിനയന്റെ പരാമർശത്തിന് പിന്നാലെയാണ് നിയമ നിർമാണം ഉടനുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്. മനസിൽ സിനിമ ഉള്ള ആർക്കും സിനിമ ചെയ്യാൻ കഴിയണമെന്നും അതിന് സർക്കാർ നിയമ നിർമാണം നടത്തണമെന്നുമാണ് വിനയന്റെ പരാമർശം.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിനിമയ്ക്ക് സാമൂഹിക നിയന്ത്രണം ഏർപ്പെടുത്താൻ നിയമ നിർമ്മാണം വേണമെന്ന് പറഞ്ഞു. വിനയൻ കൈ പിടിച്ച് ഉയർത്തിയിരുന്നില്ലെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരനും പറഞ്ഞു.
Post Your Comments