Latest NewsNewsInternational

മണിക്കൂറുകൾക്കകം കൃത്രിമ ദ്വീപുകള്‍; പുതുനീക്കങ്ങളുമായി ചൈന

ബെയ്ജിങ്: പുതുനീക്കങ്ങളുമായി ചൈന. ദക്ഷിണ ചൈനാ കടലിൽ നിലവിലുള്ള ദ്വീപുകളില്‍ കടന്നുകയറി നിയന്ത്രണം ഏറ്റെടുക്കുന്നതു തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ചൈനയുടെ തീരുമാനം മേഖലയിൽ കൂടുതൽ കൃത്രിമദ്വീപുകൾ നിർമിച്ച് സൈനികവിന്യാസം ശക്തമാക്കാനാണ്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഡ്രെജിങ് കപ്പലും ഇതിനു മുന്നോടിയായി രാജ്യം സ്വന്തമാക്കി.

മണിക്കൂറുകൾക്കകം ഒരു കൃത്രിമദ്വീപ് ‘മാജിക് ഐലൻഡ് മേക്കർ’ എന്നു വിളിപ്പേരുള്ള കപ്പൽ ഉപയോഗിച്ച് ഡ്രെജിങ് നടത്തി നിർമിക്കാനാകുമെന്നാണു ചൈനയുടെ അവകാശവാദം. 2018 ജൂണ്‍ വരെ ജിയാങ്സുവിലെ തുറമുഖങ്ങളിലൊന്നിൽ നിന്നു നീറ്റിലിറക്കിയ ‘ടിയാൻ കുൻ ഹോവോ’ എന്ന കപ്പൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കും.

ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ഡ്രെജിങ് കപ്പലായി പരീക്ഷണഘട്ടം തീരുന്നതോടെ ഇതു മാറുമെന്നും രാജ്യത്തെ ഔദ്യോഗിക മാധ്യമമായ ‘ചൈന ഡെയ്‌ലി’ വിശദമാക്കുന്നു. കപ്പൽ ഒരു മണിക്കൂർ കൊണ്ട് 6000 ക്യുബിക് മീറ്റർ വരുന്ന പ്രദേശം കുഴിച്ചെടുക്കാൻ പ്രാപ്തമാണ്.

പുതുതായി പുറത്തിറക്കിയിരിക്കുന്നത് ചെളിയും മണലും പവിഴപ്പുറ്റുകളും ഉൾപ്പെടെ കുഴിച്ച് കുഞ്ഞൻ ദ്വീപുകൾ നിർമിച്ചെടുക്കാൻ ചൈന നിലവിൽ ഉപയോഗിക്കുന്ന തരം കപ്പലുകളുടെ വമ്പൻ രൂപമാണ്. ചെറുകപ്പലുകളുപയോഗിച്ച് നിലവിൽ ദക്ഷിണ ചൈനാ കടലിൽ ചൈന കൃത്രിമദ്വീപുകളും നിർമിക്കുന്നുണ്ട്. സൈനിക വിന്യാസത്തിനാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button