ലണ്ടന്‍ : ലൈംഗിക വിവാദത്തില്‍ പെട്ട് പുറത്താകുന്ന ബ്രിട്ടീഷ് നേതാക്കളുടെ കൂട്ടത്തിലേയ്ക്ക് ഒരാള്‍ കൂടി. പാര്‍ട്ടി അംഗങ്ങള്‍ക്ക് പുതിയ പെരുമാറ്റ ചട്ടവുമായി പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയതിനു പിന്നാലെ കണ്‍സര്‍വേറ്റീവ് എംപി ചാര്‍ലി എല്ഫീക്കിനെ സസസ്പെന്‍ഡ് ചെയ്തതായി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് അറിയിച്ചു.
ആരോപണങ്ങളുടെ വിശദ വിവരങ്ങള്‍ പുറത്തുവിടാതെയാണ് സസ്പെന്ഷന് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ലൈംഗികാപവാദ കേസില്‍ പെട്ട് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലന് രാജി വെച്ചത് കഴിഞ്ഞ ദിവസമായിരുന്നു
Post Your Comments