കൊച്ചി: നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തു നിന്നു വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത 1187 വാഹനങ്ങളുടെ വിവരങ്ങളാണ് കണ്ടെത്തിയത്. ഈ വാഹനങ്ങളുടെ ഉടമകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചു.
എറണാകുളത്ത് മാത്രം പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള 800 ആഡംബരവാഹനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ സര്‍വീസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരോ വാഹനത്തിലും ശരാശരി 20 ലക്ഷം രൂപയുടെ നികുതിനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
Post Your Comments