
ന്യൂഡല്‍ഹി: പട്ടിണിയും അഴിമതിയുമില്ലാത്ത രാജ്യമായി 2022ല്‍ ഇന്ത്യ മാറുമെന്നു നിതി ആയോഗ്. ഇതിനു പുറമെ 2022ല്‍ രാജ്യത്ത് നിന്നും ഭീകരത, ജാതീയത, വര്‍ഗീയത, മാലിന്യം എന്നിവ ഇല്ലാതാക്കുമെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അവകാശപ്പെട്ടു. നിതി ആയോഗ് യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ 2022 പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ മൂന്നു സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. ഇന്ത്യ 2047 വരെ എട്ട് ശതമാനം വളര്‍ച്ച നേടുന്നത് തുടരുമെന്നാണ് പ്രബന്ധം പറയുന്നത്. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പദ്ധതിയിലൂടെ 2019 ഓടെ റോഡ് നവീകരണം പൂര്‍ത്തിയാകും. ഈ പദ്ധതിയിലൂടെ ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധപ്പിക്കാന്‍ സാധിക്കും. ലോകോത്തര നിലവാരമുള്ള രീതിയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തു സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments