പോര്‍ട്ട് ലാന്‍ഡ് : ക്രിസ്മസ് ആകാന്‍ ഇനിയും ഒരു മാസം കഴിയണം. എന്നാല്‍ എന്നാല്‍ ജേക്കബ് തോംസണ്‍ എന്ന 9 വയസുകാരനും അവന്റെ വീട്ടുകാര്‍ക്കും വീട്ടില്‍ ഇപ്പോഴാണ് ക്രിസ്മസ്. എന്തെന്നാല്‍ ജേക്കബ് ക്രിസ്മസ് വരെ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി കഴിഞ്ഞു. ശരീരത്തിലെ നാഡീ കോശങ്ങളെ ബാധിക്കുന്ന കാന്‍സറാണ് ജേക്കബിന്. കാന്‍സര്‍ അതിന്റെ എല്ലാപരിധിയും ലംഘിച്ച് അവസാന സ്റ്റേജില്‍ എത്തിനില്‍ക്കുന്നു. ഇതോടെ അവന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതോടെ ജേക്കബിന്റെ മാതാപിതാക്കള്‍ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നടത്തികൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നാട്ടുകാരില്‍ നിന്നും ജേക്കബിനെ തേടി ക്രിസ്മസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി.
ജേക്കബിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെ മുറിയില്‍ ക്രിസ്മസ് ട്രീയും വൈദ്യുതാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞു. മകന് ഹോം മേയ്ഡ് ക്രിസ്മസ് കാര്‍ഡുകളോടാണ് ഏറെ പ്രിയമെന്ന് പിതാവ് റോജര്‍ പറഞ്ഞു
Post Your Comments