
തിരുവനന്തപുരം : വാട്സ്‌ആപ്പ് നിശ്ചലമായതിന് പിന്നാലെ ഫേസ്ബുക്ക് മെസഞ്ചറും പണി മുടക്കി.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 30 മിനിറ്റ് വാട്സ്‌ആപ്പ് നിശ്ചലമായതോടെ ട്വിറ്ററിലാണ് വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ പ്രശ്നത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. സമാന രീതിയിലാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ നിശ്ചലമായത്. ഫേസ്ബുക്ക് മെസ്സഞ്ചറിലെ മെസേജുകള്‍ ഡിലീറ്റായതായി കണ്ടെത്തിയതായി പലരും ട്വീറ്റ് ചെയ്തു.
മെസേജ് അയയ്ക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയാതെ വന്നതോടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ ഈ പ്രശ്നം ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യക്കു പിന്നാലെ യൂറോപ്പിലാണ് ഈ സാങ്കേതിക തകരാർ ഏറ്റവുമധികം പ്രകടമായത്. എന്തുകൊണ്ടാണ് നിശ്ചലമായത് എന്നത് സംബന്ധിച്ച വിവരവും ലഭ്യമല്ല. എന്നാൽ പ്രശ്നം ഏകദേശം അരമണിക്കൂറിനു ശേഷം പരിഹരിച്ചു.
Post Your Comments