നിയമ ലംഘകരെ കണ്ടെത്താന്‍ ‘ഫെയ്സ് റെക്കഗ്നിഷന്‍’ നിരീക്ഷണ ക്യാമറ വരുന്നു. ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. ചൈനയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ചൈനയില്‍ സെന്‍സ്ടൈം എന്ന കമ്പനിയുടെ സഹായത്തോടെ അധികൃതര്‍ ‘ഫെയ്സ് റെക്കഗ്നിഷന്‍’ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. ഗതാഗത നിയമം ലംഘിക്കുന്ന കാല്‍നടയാത്രക്കാരെ ഈ സംവിധാനം വഴി കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനം വഴി യാത്രക്കാരെ തിരിച്ചറിയാന്‍ സാധിക്കും. മുഖം മാത്രമല്ല യാത്ര ചെയുന്ന വ്യക്തിയുടെ പുരുഷനോ സ്ത്രീയോ,ധരിച്ചിരിക്കുന്ന വസ്ത്രം, എന്നിവയെല്ലാം തിരിച്ചറിയുന്ന സംവിധാനമാണ് ക്യാമറയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതു വഴി നിയമം ലംഘിക്കുന്നവര്‍ക്കു ശിക്ഷ നല്‍കുന്നതും വ്യത്യസ്തമായ രീതി അവലംബിക്കാണ് തീരുമാനം. നിയമ ലംഘകരുടെ വീഡിയോ ദൃശ്യങ്ങളും പരസ്യപ്പെടുത്തുന്നതാണ് ശിക്ഷ. പിന്നീട് പിഴയായി 20 യുവാന്‍ (194 രൂപ) നല്കുന്ന അവസരത്തില്‍ മാത്രമേ ചിത്രം പിന്‍വലിക്കൂ.
Post Your Comments