കളിക്കളത്തില്‍ കരഞ്ഞ കാര്യം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി. വികാരം പ്രകടനങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാത്ത താരമാണ് ധോണി. മറ്റു താരങ്ങൾ സന്തോഷപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ഒരു ചെറുപുഞ്ചരി മാത്രമേ ആ മുഖത്ത് വിടരൂ. ഇതേ ധോണി കളിക്കളത്തില്‍ കരഞ്ഞു പോയി. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി രചിച്ച ‘ഡെമോക്രസി ഇലവന്‍’ എന്ന ഗ്രന്ഥത്തിലാണ് ധോണി ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷേ ഇതു സന്തോഷ കണ്ണീരയായിരുന്നു.
ലോക കിരീടം സ്വന്തമാക്കിയ നിമിഷമാണ് ഈ സംഭവം നടന്നത്. ഇന്ത്യക്ക് വിജയം സമ്മാനിച്ച 2011ല്‍ ലോകകപ്പ് ഫൈനലില്‍ താരങ്ങളില്‍ പലരും സന്തോഷ കണ്ണീര്‍ പൊഴിക്കുന്നത് ശ്രദ്ധ നേടിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്ങ് തുടങ്ങിയവരുടെ സന്തോഷ കണ്ണീര്‍ ക്യാമറകളില്‍ പതിഞ്ഞു. അന്നേരം വരെ വികാരങ്ങളെ നിയന്ത്രിച്ചു ധോണി നിന്നു. ധോണിയെ ഹര്‍ഭജന്‍ സിങ്ങ് തന്നെ വന്ന് കെട്ടിപ്പിടച്ചപ്പോള്‍ ക്യാപ്റ്റന്‍ കൂളിന്റെ നിയന്ത്രണം വിട്ടുപോയി.ആളുകള്‍ കണ്ണീര്‍ കാണാതിരിക്കാന്‍ താന്‍ കണ്ണുകള്‍ താഴ്ത്തിയെന്നും താരം വെളിപ്പെടുത്തുന്നു.
Post Your Comments