അഫ്ഗാന്‍ താല്‍ക്കാലികമായി വാട്‌സ് ആപ്പിനു നിരോധനം ഏര്‍പ്പെടുത്തി. ഒരു പുതിയ തരം സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. രാജ്യത്ത് വാട്‌സ് ആപ്പ്, ടെലിഗ്രാം സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യാനായി സ്വകാര്യ ടെലികമ്യൂണിക്കേഷന്‍ കമ്പനികളോട് അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നീക്കമാണ് ഇതെന്നു വിമര്‍ശനം ഉണ്ട്. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പാണ് വാട്‌സ് ആപ്പ്. സര്‍ക്കാര്‍ അധീനതയിലുള്ള സലാമ ടെലികോം എന്ന കമ്പനി വാട്‌സ് ആപ്പ്, ടെലിഗ്രാം സേവനങ്ങള്‍ നിര്‍ത്തിവച്ചതായി അറിയിച്ചിട്ടുണ്ട്.
ഈ നടപടി തെറ്റാണ്, നിയമവിരുദ്ധമാണെന്നു അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ നായിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ മുജീബ് ഖല്‍വാത്ഗാര്‍ പറഞ്ഞു. ഭരണഘടന പ്രകാരം അഫ്ഗാനിസ്ഥാനില്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനവില്ല. വാട്ട്‌സ് ആപ്പ്, ടെലിഗ്രാം എന്നിവ സേവനങ്ങള്‍ അഭിപ്രായം അറിയിക്കാനുള്ള മാര്‍ഗമാണ്. ഇന്നു സര്‍ക്കാര്‍ ഇവ നിരോധിച്ചു. നാളെ മാധ്യമങ്ങള്‍ക്ക് എതിരായി സര്‍ക്കാര്‍ നിലപാട് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും വാട്ട്‌സ് ആപ്പ്, ടെലിഗ്രാം പോലെയുള്ള സേവനങ്ങള്‍ ഗവണ്‍മെന്റ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനായി ഉപയോഗിക്കുന്നു. രാജ്യത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് ടെക്‌നോളജിയില്‍ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 20 ദിവസത്തെ നിരോധനം നടപ്പാക്കിയതെന്ന് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് മന്ത്രാലയം വ്യക്തമാക്കി.
വാട്‌സ് ആപ്പ്, ടെലിഗ്രാം എന്നിവ പരസ്പരം ബന്ധപ്പെടുന്നതിനും ഓഡിയോ,വീഡിയോ സന്ദേശങ്ങള്‍ അയയ്ക്കുന്നതുമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments