CinemaLatest NewsNews

നടി ശ്രുതി മേനോന്‍ വിവാഹിതയായി

മുംബൈ•നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ സഹില്‍ ഡിംപാഡിയയാണ് വരന്‍. ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ വിവരം ശ്രുതി നേരത്തെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി സിനിമയിലെത്തിയ ശ്രുതി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, മുല്ല, അപൂര്‍വരാഗം, ഇലക്‌ട്ര, കിസ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കിസ്മത്തിലെ ശ്രുതിയുടെ അനിത എന്ന കഥാപാത്രം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button