ഷാര്‍ജ : ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ അഞ്ചു വയസുകാരി മരിച്ചു. കുട്ടി കെട്ടിടത്തില്‍ നിന്നു വീഴാന്‍ ഇടയായ സാഹചര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഷാര്‍ജയിലെ അല്‍ മംസാര്‍ പ്രദേശത്താണ് സംഭവം നടന്നത്. അറബ് പെണ്‍കുട്ടിയാണ് വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ചത്.
പെണ്‍കുട്ടിയുടെ മരണം നടന്ന ദിവസം സംഭവത്തെക്കുറിച്ച് പോലീസിനു ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഓപ്പറേഷന്‍ റൂം ഉടന്‍തന്നെ സി.ഐ.ഡി, പെട്രോള്‍, ഫോറന്‍സിക് അംബുലന്‍സ് ടീമുകളെ സംഭവസ്ഥലത്തേക്ക് അയച്ചു. മരണകാരണം അറിയാനായി പെണ്‍കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
സംഭവത്തില്‍ മാതാപിതാക്കളുടെ ഭാഗത്ത് ഏതെങ്കിലുമൊരു അശ്രദ്ധ ഉണ്ടായെന്നു തിരിച്ചറിയാന്‍ പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. വീട്ടിലെ ബാല്‍ക്കണി സുരക്ഷിതമല്ലാത്തതാണെന്ന് അവര്‍ കരുതുന്നതിനാല്‍ ഒരു പുതിയ വീട്ടിലേക്ക് മാറാനായി കുടുംബം പദ്ധതിയിട്ടിരുന്നു. എന്നാല്‍, അതിനു മുമ്പ് കുട്ടി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു.
ബാല്‍ക്കണി പൂട്ടിയിട്ടും അമ്മ അടുക്കളയിലായിരുന്ന സമയത്ത് കുട്ടി അവിടെ ഒളിച്ച് കയറുകയായിരുന്നു. ബാല്‍ക്കണിയുടെ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പോലീസും മുനിസിപ്പാലിറ്റിയും വീടു സന്ദര്‍ശിച്ചു. ഈ ബാല്‍ക്കണിയിൽ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷിതത്വം ഒരുക്കിയിട്ടില്ലെന്നായിരുന്നു അവര്‍ കണ്ടെത്തിയത്.
സംഭവത്തിന്റെ പശ്ചത്താലത്തില്‍ ഇത്തരം അപകടങ്ങളില്‍ നിന്നുള്ള കുട്ടികളെ തടയുന്നതിനു വേണ്ടി ഷാര്‍ജ കൗണ്‍സില്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ആന്റ് സേഫ്റ്റി അതോറിറ്റി, ഷാര്‍ജ പോലീസ് ജനറല്‍, സിവില്‍ ഡിഫന്‍സ് എന്നിവയുമായി ചേര്‍ന്ന് സംയുക്ത സമ്മേളനം നടത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ സുരക്ഷ ഒരുക്കാനായി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസി നേരിട്ട് നിര്‍ദേശം നല്‍കി.
Post Your Comments