ദുബായ്: അടുത്ത മാസം യുഎഇ സൈന്യം ഷാര്‍ജയില്‍ എത്തും. സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍, സ്‌നാപ്പറുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയവയുമാണ് സൈന്യം ഷാര്‍ജയില്‍ എത്തുന്നത്. യുഎഇ സൈന്യം നടത്തുന്ന ഏറ്റവും വലിയ ഡെമോണ്‍സ്ട്രേഷന്‍ നവംബര്‍ 3 നാണ് നടക്കുന്നത്. യു.എ.ഇയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
പൊതുജനങ്ങളെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഡെമോണ്‍സ്ട്രേഷന്‍. ഇതിനെക്കുറിച്ച് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു കണ്ടു ജനങ്ങള്‍ പരിഭ്രമിക്കരുത് എന്നാണ് മുന്നറിയിപ്പ്. ഡെമോണ്‍സ്ട്രേഷന്‍ അല്‍ ഖാന്‍ കോര്‍നിയിലാണ് നടക്കുക. ഇവിടെ നടക്കുന്ന ആദ്യത്തെ സൈനിക പരിശീലനമാണ് ഇത്. അബുദാബിയില്‍ ഇതിനു മുമ്പ് ഇത്തരം ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്.
പ്രാദേശിക ഭീഷണികളെയും മറ്റ് അറബ് രാജ്യങ്ങളെയും നേരിടാനുള്ള എല്ലാ തരത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ സൈന്യം ശക്തമാണ്. സായുധ സേനയിലെ എല്ലാ വിദഗ്ധ ഘടകങ്ങളും അവരുടെ ഐക്യവും പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മനസിലാക്കാന്‍ കഴിയും.
Post Your Comments