Latest NewsNews

കാമുകന്മാരില്‍ നിന്ന് ഐ-ഫോണുകള്‍ സമ്മാനം വാങ്ങി; ഒടുവില്‍ യുവതി ഫോണുകള്‍ വിറ്റ്‌ വീടുവാങ്ങി

ബീജിംഗ്•ചൈനീസ് യുവതി 20 കാമുകന്മാരെ ഉണ്ടാക്കി. തുടര്‍ന്ന് അവര്‍ ഓരോരുത്തരോടും തനിക്ക് ഒരു ഐഫോണ്‍ സമ്മാനമായി നല്‍കാന്‍ ആവശ്യപ്പെട്ടു. ലഭിച്ച ഫോണുകള്‍ യുവതി ഒരു ചൈനീസ് റീസൈക്ലിംഗ് സൈറ്റ് വഴി വില്പന നടത്തി. ഓരോ ഫോണിനും 725 പൗണ്ട് വീതം ലഭിച്ചു. ഈ പണം അവള്‍ ഒരു വീട് വാങ്ങുന്നതിന് ഡൌണ്‍ പെയ്മെന്റായി നല്‍കി.

ചൈനീസ് ബ്ലോഗിങ് ഫോറമായ ടിയാന്‍ യാ യി ഡുവില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു കഥയാണിത്. ‘പ്രൌഡ് കിയയോബ’ എന്ന പേരിലാണ് കഥ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

‘പ്രൌഡ് കിയയോബ’ എന്ന ഐഡിയുടെ സഹപ്രവര്‍ത്തകയായ ‘ഷയോലി’ (പേര് യഥാര്‍ത്ഥമല്ല) തന്റെ 20 കമുകന്മാരോടും പുതിയ ഐഫോണ്‍ 7 വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവള്‍ ഈ ഫോണുകള്‍ പഴയ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന ഹുയി ഷൌ ബയോ എന്ന സൈറ്റില്‍ വിട്ടു. എല്ലാ ഫോണുകള്‍ക്കും കൂടി 120,000 ചൈനീസ് യുവാന്‍ (11 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിച്ചു. നിര്‍ധന കുടുംബത്തില്‍പ്പെട്ടവളാണ് ഷയോലി. ഈ പണം ഒരു വീട് വാങ്ങുന്നതിന് ഡൌണ്‍ പെയ്മെന്റ് കൊടുക്കാനാണ് അവള്‍ ഉപയോഗപ്പെടുത്തിയത്. ഗൃഹപ്രവേശ ചടങ്ങിന് തങ്ങള്‍ സഹപ്രവര്‍ത്തകരെല്ലാം പങ്കെടുത്തിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

ഈ വാര്‍ത്ത‍ പുറത്തുവന്നു കഴിയുമ്പോള്‍ ആ കുമുകന്മാര്‍ എന്താണ് വിചാരിക്കുകയെന്നും പോസ്റ്റിലുണ്ട്.

കഥയുടെ ആധികാരികതയില്‍ സംബന്ധിച്ച് സംശയങ്ങള്‍ നില നില്‍ക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ റീസൈക്ലിംഗ് സൈറ്റിന്റെ പ്രചാരണാര്‍ഥം ഇറക്കിയ കെട്ടുകഥയാണ് ഇതെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. ബിബിസി അധികൃതര്‍ വെബ്‌സൈറ്റിന്റെ വക്താവുമായി ബന്ധപ്പെട്ടപ്പോള്‍ ഒക്ടോബര്‍ ആദ്യവാരം ഒരു യുവതിയില്‍ നിന്ന് തങ്ങള്‍ 20 ഫോണുകള്‍ വാങ്ങിയിരുന്നുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, യുവതിയുമായി ഒരു അഭിമുഖം വേണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അയാള്‍ അത് നിരസിക്കുകയായിരുന്നു.

എന്തായാലും 20 ഐഫോണ്‍ കൊടുത്ത് വീട് വാങ്ങിയ കഥ ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്ബോയില്‍ സൂപ്പര്‍ ഹിറ്റാണ്. “20 mobiles for a house” എന്ന ഹാഷ് ടാഗില്‍ പ്രചരിക്കുന്ന കഥ രാജ്യത്തെ ഒന്നാംനമ്പര്‍ ട്രെന്‍ഡിംഗ് സ്റ്റോറിയാണിപ്പോള്‍. ഈ ഹാഷ്ടാഗ് ഇതുവരെ 1.3 കോടി തവണ ഉപയോഗിച്ച് കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button