ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കു ഇനി കേന്ദ്ര സര്‍ക്കാര്‍ പരസ്യം നല്‍കില്ല. ഔദ്യോഗിക പരസ്യങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ക്കു നല്‍കാന്‍ പാടില്ലെന്നാണ് കേന്ദ്ര നിലപാട്. സര്‍ക്കാര്‍ നടപടി വ്യാജവാര്‍ത്തകള്‍ക്കെതിരേയുള്ള നീക്കമാണെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യന്‍ ഏജാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇതിനു വേണ്ടി ന്യൂ പ്രിന്റ് മീഡിയ അഡ്വര്‍ടൈസ്‌മെന്റ് പോളിസിയിലെ 25-ാം വകുപ്പില്‍ ഭേദഗതി കൊണ്ടു വരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു നടപ്പാക്കുന്നതോടെ സര്‍ക്കാരിന്റെ ഔദ്യോഗിക പരസ്യവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്‌ളിസിറ്റി(ഡിഎവിപി) നല്‍കുന്ന പരസ്യങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കു ലഭിക്കുകയില്ല. വ്യാജ വാര്‍ത്ത നല്‍കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെയുടെയും സഹായം കേന്ദ്രം തേടുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments