Latest NewsNewsInternational

വിചാരണയ്ക്കായി നവാസ് ഷെരീഫ് കോടതിയില്‍ ഹാജരായി

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അഴിമതിവിരുദ്ധ കോടതിയില്‍ ഹാജരായി. സുപ്രീംകോടതിയാണ് ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയത്. അതിനു ശേഷം കോടതി നല്‍കിയ നിര്‍ദേശമനുസരിച്ചാണ് അദ്ദേഹം വിചാരണയ്ക്കായി കോടതിയില്‍ ഹാജരായിയത്.

67-കാരനായ ഷെരീഫ് തന്റെ മകളായ മറിയത്തിനു ഒപ്പമാണ് കോടതിയില്‍ എത്തിയിത്. ഇവരുടെ കുടുംബത്തിന്റെ സമ്പത്തും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുമാണ് വിചാരണ നടക്കുന്നത്. ഈ കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ഷെരീഫിന്റെ കുടുംബം ആരോപിച്ചു. സമ്പന്നരും ശക്തരുമായ ആളുകള്‍ക്ക് കോടതിയില്‍ ഹാജാരകണമെന്ന ഉള്ള ഉത്തരവാദിത്തമുണ്ടണെന്ന് പ്രതിപക്ഷ നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടു.

നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ (NAB) കോടതി ഷെരീഫ് കുടുംബത്തിന്റെ ലണ്ടനിലെ ആസ്തികള്‍ സംബന്ധിച്ച് 2016 പനാമ പേപ്പേഴ്‌സില്‍ വന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നുണ്ട്. പ്രമുഖ അന്താരാഷ്ട്ര വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ഷോര്‍ കമ്പനികളെ സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടക്കുന്നുണ്ട്. ഷെരീഫ് രണ്ടു തവണ പാക്ക് പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ്.

കഴിഞ്ഞ ജൂലൈയിലാണ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയത്.
10,000 ഡോളര്‍ വാര്‍ഷിക വരുമാനം അനധികൃതമായി ലഭിക്കുന്നതായി തുടര്‍ന്നായിരുന്നു ഇത്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലീം ലീഗ് പാര്‍ട്ടി ഷെരീഫിന്റെ നിയന്ത്രണത്തിലാണ്. ഷെരീഫ് അയോഗ്യനായതോടെ ഷാഹിദ് ഖാഖി അബ്ബാസി പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button