മുംബൈ: കെആര്‍കെ എന്ന കമാല്‍ ആര് ഖാന് ട്വിറ്റര്‍ അധികൃതര്‍ക്കെതിരെ ഭീഷണി മുഴക്കി രംഗത്ത്. കെആര്‍കെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ മരവിപ്പിച്ച അക്കൗണ്ട് പുന:സ്ഥാപിച്ചു തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.
കെആര്‍കെയ്ക്ക് വിനയായത് നടന് ആമീര്‍ഖാന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് പോസ്റ്റ് ഇട്ടതാണ്. ആമിര്ഖാന് ട്വിറ്റര്‍ അധികൃതര്‍ക്ക് ചിത്രത്തെയും ആമിര്‍ഖാനെയും വിമര്‍ശിച്ച് പോസ്റ്റ് ഇട്ടതിനെതിരെ പരാതി നല്‍കുകയായിരുന്നു. ആമിറിന്റെ പരാതി കെആര്‍കെ തന്റെ ചിത്രത്തിന്റെ സസ്പെന്‍സ് പുറത്തു വിട്ടുവെന്നായിരുന്നു. ഇതേത്തുടര്‍ന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചത്.
ലക്ഷക്കണക്കിന് രൂപ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി സമ്പാദിച്ചതിനു ശേഷമാണ് ട്വിറ്റര്‍ അധികൃതരുടെ ഈ നടപടിയെന്നാണ് കെആര്‍കെയുടെ ആരോപണം. തനിക്ക് വിവരം നല്‍കാതെ ഓര്‍ക്കാപ്പുറത്ത് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇത് വഴി ട്വിറ്റര്‍ അധികൃതര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും അതിനാല്‍ മരവിപ്പിച്ച അക്കൗണ്ട് പതിനഞ്ച് ദിവസത്തിനുള്ളില്‍ പുനസ്ഥാപിച്ചു നല്‍കണമെന്നുമാണ് കെആര്‍കെയുടെ ആവശ്യം.
Post Your Comments