രാജ്യത്ത് ഏറ്റവും അധികം മിന്നലുണ്ടാക്കുന്ന സംസ്ഥാനമായി കേരളം. കേരളത്തിനു ഒപ്പം ഇന്ത്യയില്‍ ഏറ്റവും മിന്നല്‍ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളായി ബംഗാളും കശ്മീരുമുണ്ട്. മിന്നിലിനു ശേഷം മൂന്നു സെക്കന്‍ഡിനുള്ളില്‍ വരുന്ന ഇടിയുടെ മുഴക്കത്തില്‍ നിന്നും മനസിലാക്കാം മിന്നില്‍ ഒരു കിലോ മീറ്റര്‍ പരിധിയിലാണ് പ്രവഹിച്ചതെന്ന്. ഇതു അപകടത്തിനു ഏറ്റവും സാധ്യതയുള്ള തരം മിന്നിലാണ്.
മിന്നിലിനു ശേഷം ഉണ്ടാകുന്ന ഇടിയുടെ മുഴുക്കം മൂന്നു സെക്കന്‍ഡ് വര്‍ധിക്കുന്നതിനു അനുസരിച്ച് ഒരോ കിലോമീറ്റര്‍ അകലമുണ്ടാകും. ആറു സെക്കന്‍ഡ് ദൈര്‍ഘ്യമാണ് മിന്നിലിനു ശേഷം ഉണ്ടാകുന്ന ഇടിയുടെ മുഴുക്കം എങ്കില്‍ എങ്കില്‍ ഇവ രണ്ടു കിലോ മീറ്ററിനുള്ളിലാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ 12 സെക്കന്‍ഡു വരെയുള്ള സമയത്ത് കേള്‍ക്കുന്ന ഇടിമുഴുക്കം അപകടകരമായ മിന്നിലിന്റെ സൂചനയാണ് നല്‍കുന്നത്. ഇതു മനസിലാക്കി ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഏറിയ പങ്കും ഒഴിവാക്കാന്‍ സാധിക്കും.
ആകാശത്തുനിന്നു താഴേയ്ക്കുവരുന്ന മിന്നല്‍ ഭൂമിയില്‍നിന്ന് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈല്‍ ടവറോ എന്തുമാകാം ആ വസ്തു. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ പാലക്കാട്ട് മിന്നല്‍ കുറവാണ്. എന്നാല്‍ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മിന്നലുള്ളത്.
മിന്നലേല്‍ക്കുന്ന ആള്‍ വീണാലുടന്‍ മരിക്കുന്നു എന്നു കരുതി പകച്ചുപോകരുത്. ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തില്‍ വൈദ്യുതിയില്ല. ഉടന്‍ കൃത്രിമ ശ്വാസം നല്‍കാം. പൊള്ളലേറ്റിട്ടില്ലെങ്കില്‍ ശരീരം തിരുമി ഉണര്‍ത്താം.തുണിയില്‍ മുക്കി വെള്ളം നല്‍കുന്നതും ഉത്തമം. ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. ന്യൂറോളജി മുതല്‍ മനശ്ശാസ്ത്രം വരെ ചേര്‍ന്ന് നല്‍കുന്ന ചികില്‍സയാണ് മിന്നലേറ്റയാളിന് വേണ്ടത്. ലോകമെങ്ങും അന്തരീക്ഷത്തില്‍ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വര്‍ധിക്കുന്നതിനാല്‍ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്. മനുഷ്യജീവനു പുറമെ വസ്തുവകകള്‍ക്കും കനത്ത നഷ്ടമാണ് മിന്നല്‍ വിതയ്ക്കുന്നത്
മിന്നിലുമായി ബന്ധപ്പെട്ട ഇവ ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒഴിവാക്കാം
1. ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങള്‍ കേള്‍ക്കുമ്പോഴേ ടിവി കേബിളും മറ്റും ഉരിമാറ്റുക.
2. ഇടിയുള്ള സമയങ്ങളില്‍ വാതിലിനും ജനലിനും സമീപം നില്‍ക്കരുത്.
3. ചെരുപ്പ് ധരിക്കുന്നത് ഉത്തമം.
4. തുറസായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക.
5. ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവടും സുരക്ഷിതമല്ല.
6. കാല്‍ ചേര്‍ത്തുവച്ച് മുറിയുടെ നടുവില്‍ ഇരിക്കാം.
7. തുറസായ സ്ഥലത്ത് അകപ്പെട്ടാല്‍ വാഹനങ്ങളില്‍ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്,എന്നാല്‍ വാഹനത്തില്‍ ചാരി നില്‍ക്കരുത്.
8. ഇരുമ്പുവേലികള്‍, റയില്‍പാളങ്ങള്‍, പൈപ്പുകള്‍, കെട്ടിടം എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കണം
9. അലുമിനിയും ഉള്‍പ്പെടെ ലോഹ മേല്‍ക്കൂരയുള്ള ടെറസുകള്‍ പൊതുവേ മിന്നലിനെ ചെറുക്കും.
10. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
11. അകലെ ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോഴേ കരുതലുകള്‍ എടുത്തു തുടങ്ങണം.
Post Your Comments