Latest NewsNewsIndia

രാജ്യത്ത് ഒരു ലക്ഷത്തില്‍ അധികം പേര്‍ക്കു ജോലി നഷ്ടമാകും

ന്യൂഡല്‍ഹി: രാജ്യത്ത് ടെലികോം സെക്​ടറില്‍ ജോലി ചെയുന്ന ഒരു ലക്ഷത്തോളം പേരെ പിരിച്ചു വിടാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു കാലമായി ടെലികോം കമ്പനികള്‍ കിടമത്സരം നടത്തി വരികയാണ്. ഈ അവസരത്തിലാണ് തൊഴിലാളികളെ ഞെട്ടിച്ചു കൊണ്ട് പുതിയ വാർത്ത വന്നത്. തൊഴില്‍ വിപണിയില്‍ വളര്‍ച്ചയില്ലാത്ത സാഹചര്യമാണ് രാജ്യത്ത് ഉള്ളത്.

നഷ്ടത്തിലായ അനിൽ അംബാനിയുടെ റിലയന്‍സ്​ കമ്യൂണിക്കേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇതു അനേകരുടെ ജോലി നഷ്ടമാകുന്നതിനു കാരണമാകും. അതു കൂടാെത എയര്‍ടെൽ ടാറ്റയുടെ ടെലികോം ബിസിനസ്​ ഏറ്റെടുക്കുകയാണ്. ഇതോടെ കൂട്ട പിരിച്ചു വിടലിനു കളം ഒരുങ്ങും. ടെലികോംരംഗത്ത് എന്‍ജിനീയറിങ്​, ടെക്​നികല്‍ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ജോലി നഷ്ടപ്പെടാനുള്ള സാധ്യത കൂടതലെന്നു ​ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button