ആപ്പിൾ ഐഫോണോ, ഐപാഡോ ഉപയോഗിച്ച് പ്രവാസികൾക്ക് ഇന്ത്യയിലേക്ക് ലളിതമായ വോയ്സ് കമാൻഡിലൂടെ പണയക്കാൻ കഴിയുന്ന സംവിധാനവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്. ആപ്പിൾ സിറി ശബ്ദ സംവിധാനം ഉപയോഗിച്ച് നിർദേശം നൽകിയാൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനത്തിന്റെ ലോഗിൻ പേജിലെത്തും. നാട്ടിലേക്ക് പണം അയയ്ക്കുന്ന കാര്യം ഈ പേജിലാണ് പറയേണ്ടത്. രണ്ടു തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പണം അയക്കാം.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏതെങ്കിലും ഒരു ബാങ്ക് അവതരിപ്പിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ എന്‍.ആര്‍.ഐ അക്കൗണ്ടുള്ളവര്‍ക്ക് രാജ്യത്തെ ഏത് ബാങ്കിലെ മറ്റ് അക്കൗണ്ടുകളിലേക്കും പണം അയക്കാന്‍ കഴിയും.
Post Your Comments