കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തുന്നതിൽ കൂടുതലും ഇസ്ലാമിക് തീവ്രവാദികൾ ആണെന്ന് സിപിഎം. ഈ മേഖലകളിൽ സംഘര്‍ഷം പടര്‍ത്താനുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് മലപ്പുറം ജില്ലയില്‍ നിന്നുവന്ന എസ്.ഡി.പി.ഐ, പോപുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയ തീവ്രവാദി സംഘങ്ങളാണ്.കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേര്‍ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. കുഴപ്പമുണ്ടായപ്പോള്‍ അക്രമികളായ തീവ്രവാദ സംഘടനയില്‍പെട്ടവര്‍ രക്ഷപ്പെടുകയും ഇതില്‍ പങ്കാളികളായ നാട്ടുകാര്‍ പൊലീസ് പിടിയിലാവുകയുമാണുണ്ടായത്.
ഗെയിലിെന്റ ഉദ്യോഗസ്ഥരെ മര്‍ദിച്ചവരെ പൊലീസ് കസ്റ്റഡിയില്‍നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നില്‍ ഉപരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതും പോപുലര്‍ഫ്രണ്ട് ഉള്‍പ്പെടെ തീവ്രവാദസംഘങ്ങളുടെ നേതാക്കളാണ്.ഗെയില്‍വാതക പൈപ്പ്ലൈന് പദ്ധതി വന്നുകഴിഞ്ഞാല്‍ വലിയ നഷ്ടം സംഭവിക്കുന്ന തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ടാങ്കര്‍ ലോറി ഉടമകളാണ് സമരം കുത്തിപ്പൊക്കുന്നതിന് പിറകില്‍’ സിപിഎം ആരോപിക്കുന്നു.
കേരളത്തിന്റെ ഉൗര്ജ്ജവികസനരംഗത്ത് വലിയ സംഭാവനകള്‍ നല്കാന് കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം യു.ഡി.എഫും കോണ്‍ഗ്രസ്- ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷന് ഉപരോധിക്കാനെത്തിയെന്നത് ഗൗരവമായി ജനാധിപത്യമതനിരപേക്ഷ ശക്തികള്‍ കാണണം. എം.ഐ. ഷാനവാസിനെപോലുള്ള ജനപ്രതിനിധി തീവ്രവാദി സംഘത്തോടൊപ്പം ചേര്‍ന്ന് അക്രമം പടര്‍ത്താനാണ് ശ്രമിച്ചതെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.
Post Your Comments